പത്തനംതിട്ട: റൗഡി പട്ടികയിൽ ഉൾപ്പെട്ട അഭിഭാഷകനെ കൊലപാതകക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കാൻ പത്തനംതിട്ട എസ്.പി വി.ജി. വിനോദ് കുമാർ ശ്രമിക്കുന്നതിനെതിരെ പരാതി. ......
തിരുവല്ല : എംജിഎം ഹയർസെക്കൻ്ററി സ്കൂളിലെ 8, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളടങ്ങുന്ന കുടുംബത്തിനാണ് അധ്യാപകർ ചേർന്ന് 2.5 ലക്ഷം രൂപ സ്വരൂപിച്ചു കൈത്താങ്ങായത്.കഴിഞ്ഞ മാസം 22 നാണ് ലോൺ അടയ്ക്കാത്തതിനെ തുടർന്ന് ചാത്തങ്കേരി സ്വദേശിയുടെ വീട് സിപിഎം നേതൃത്വത്തിലുള്ള തിരുവല്ല അർബൻ സഹകരണ സംഘം അധികൃതർ ജപ്തി ചെയ്ത് സീൽ വച്ചത്. കൂലിപ്പണിക്കാരനായ യുവാവും 2 മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ഇതോടെ പെരുവഴിയിലായി. പഴയ വീടിനോട് ചേർന്നുള്ള സ്ഥലത്ത് ടാർപോളിൻ ഷീറ്റ് കെട്ടിയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ ഇവരുടെ താമസം.
കുടുംബത്തിൻ്റെ ദയനീയ അവസ്ഥ ദമ്പതികളുടെ 2 കുട്ടികൾ പഠിക്കുന്ന തിരുവല്ല എംജിഎം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെ സഹായ ഹസ്തവുമായി അധ്യാപകർ മുന്നിട്ടിറങ്ങുകയായിരുന്നു. ......
ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13 ന് ; പൂജകൾക്കായി ജൂലൈ 11 ന് നട തുറക്കും.
ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ 13 ന്(കൊല്ലവർഷം 1200 മിഥുനം 29). ജൂലൈ 13ന് പകൽ 11 നും 12 നും നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക.
പ്രതിഷ്ഠാ ചടങ്ങുകൾക്കായി ജൂലൈ 11ന് വൈകിട്ട് 5 മണിക്ക് നട തുറക്കും. ......
ബുധനാഴ്ച രാവിലെ എട്ടരയോടെ പൊടിയാടി ജങ്ഷനിലായിരുന്നു സംഭവം.
വിദ്യാർഥി വാതില്‍ പടിയില്‍ നിന്ന് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സ്റ്റോപ്പില്‍ നിർത്തിയ ബസ് നീങ്ങി തുടങ്ങവേ കുട്ടി പിൻവശത്തെ വാതില്‍ പടിയില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മാവേലിക്കര-തിരുവല്ല റൂട്ടില്‍ ഓടുന്ന രഘു മോൻ എന്ന ബസില്‍ നിന്നുമാണ് കുട്ടി തെറിച്ച് വീണത്.
സംഭവ ശേഷം നിർത്താതെ പോയ ബസ് പിന്നാലെ കാറിലെത്തിയാൾ കാവുംഭാഗം ജങ്ഷനില്‍ വച്ച് തടഞ്ഞുനിർത്തി ജീവനക്കാരെ വിവരം അറിയിച്ചു. ......
തമിഴ് നാട് സ്വദേശി ഗണേശൻ. വി ആണ് മരിച്ചത്.
ഇന്ന് രാവിലെ 7മണിക്ക് കുളിക്കാൻ വെള്ളത്തിലേക്ക് ഇറങ്ങിയ സ്വാമിമാർക്കിടയിൽ നിന്നും ഇയാൾ കമ്പിവേലി ഉള്ള ഭാഗത്തു കാൽ വഴുതി വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു.
തമിഴ്നാട്ടിൽ നിന്നും എട്ട് പേർ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്.
രാവിലെ 5 മണിയോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവർ ചെങ്ങന്നൂരിൽ നിന്ന് ടാക്സി മാർഗം പമ്പയ്ക്ക് പോകുന്നതിനു മുമ്പ് മിത്രപ്പുഴ ആറാട്ടുകടവിൽ കുളിക്കുന്നതിനായി എത്തുകയായിരുന്നു. ......
പത്തനംതിട്ടയിൽ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ പറമ്പിൽ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. കുഞ്ഞിനെ മരിച്ചനിലയിലാണ് യുവതിയുടെ അയൽവീട്ടിലെ പറമ്പിൽ നിന്നും കണ്ടെത്തിയത്. ......
പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം.
ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.......
സംസ്ഥാനത്ത് പുതിയ വിവാദത്തിന് തിരികൊളുത്തി ആറന്മുളയിൽ ഇലക്ട്രോണിക്സ് നിർമ്മാണ ക്ലസ്റ്റർ സ്ഥാപിക്കാനുള്ള സർക്കാർ നീക്കം. മുൻപ് വിവാദമായ വിമാനത്താവള പദ്ധതി ഉപേക്ഷിച്ച, പാരിസ്ഥിതിക പ്രാധാന്യമുള്ള അതേ സ്ഥലത്താണ് പുതിയ 600 കോടി രൂപയുടെ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ......